അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനല്‍സിമ മല്‍സരം റദ്ദാക്കി

Update: 2026-03-15 13:53 GMT

മാഡ്രിഡ്: യൂറോ ജേതാക്കളായ സ്പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള 2026ലെ ഫൈനല്‍സിമ മല്‍സരം റദ്ദാക്കി. മേഖലയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് റദ്ദാക്കല്‍. മാര്‍ച്ച് 27ന് ഖത്തറില്‍ വെച്ചാണ് മല്‍സരം നടക്കേണ്ടിയിരുന്നത്. ഫൈനല്‍സിമ മല്‍സരം റയല്‍ മാഡ്രിഡിന്റെ സ്റ്റേഡിയമായ ബെര്‍ണബ്യൂവില്‍ നടത്തുന്നതിനായി യുവേഫ ആലോചിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയും കോണ്‍മെബോളും ഈ നിര്‍ദ്ദേശം നിരസിച്ചു. രണ്ടാമത്തെ ഓപ്ഷന്‍ മാര്‍ച്ച് 27ന് സ്‌പെയിനിലും 2028 യൂറോയ്ക്കും 2028 കോപ്പ അമേരിക്കയ്ക്കും മുന്‍പ് അര്‍ജന്റീനയിലുമായി രണ്ട് പാദങ്ങളിലായി ഫൈനലിസിമ നടത്തുക എന്നതായിരുന്നു. ഈ നിര്‍ദ്ദേശവും നിരസിക്കപ്പെട്ടു.

Tags: