'ഇരക്കൊപ്പം തന്നെ'; നടിയെ ആക്രമിച്ച കേസില്‍ തുടര്‍നടപടി കോടതി നിരീക്ഷണം പഠിച്ചശേഷം: മന്ത്രി സജി ചെറിയാന്‍

Update: 2025-12-08 06:37 GMT

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരക്കൊപ്പം തന്നെയെന്ന് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കോടതിയുടെ നിരീക്ഷണം മനസിലാക്കി നടപടിയെടുക്കും. വിധി പഠിച്ച ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത് എന്ന കാര്യം വിശദമായി മനസിലാക്കും. കോടതി കുറ്റക്കാരനല്ലെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് കുറ്റക്കാരനാണ് പറയുന്നു. അതുകൊണ്ടുതന്നെ കോടതി കണ്ടെത്തിയ വസ്തുതകള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Tags: