ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേ ഓഫ് ഡ്രോ പ്രഖ്യാപിച്ചു; റയല്‍ മാഡ്രിഡും ബെന്‍ഫിക്കയും വീണ്ടും നേര്‍ക്കുനേര്‍

Update: 2026-01-30 14:11 GMT

ബെര്‍ണബ്യൂ: യുവേഫ ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫ് നോക്കൗട്ട് മല്‍സരങ്ങള്‍ പ്രഖ്യാപിച്ചു. അവസാന 16ലേക്ക് പ്രവേശിക്കാനുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്ന 16 ടീമുകള്‍ക്ക് എതിരാളികളെ ഡ്രോയില്‍ ലഭിച്ചു. പ്ലേ ഓഫ് മല്‍സരങ്ങള്‍ ഫെബ്രുവരി 17,18 തീയതികളിലും രണ്ടാം പാദ മല്‍സരങ്ങള്‍ ഫെബ്രുവരി 24,25 തീയതികളിലുമാണ് നടക്കുക. റയല്‍ മാഡ്രിഡ് ഫെബ്രുവരി 18നു തന്നെ ബെന്‍ഫിക്കയെ നേരിടും. കഴിഞ്ഞ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ റയലിനെ ബെന്‍ഫിക്ക രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. 18ന് ഫ്രഞ്ച് ക്ലബ്ബുകളായ മൊണാക്കോയും പിഎസ്ജിയും തമ്മില്‍ ഏറ്റുമുട്ടും.


Tags: