പ്രീമിയര്‍ ലീഗ്; ആദ്യ ജയം തേടി ലോക ചാംപ്യന്‍മാരായ ചെല്‍സി ഇന്ന് കളത്തില്‍
രാത്രി 12.30ന് ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ നേരിടും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി കളത്തില്‍. സീസണിലെ ആദ്യ ജയം തേടിയാണ് ലോക ചാംപ്യന്‍മാര്‍ ഇറങ്ങുന്നത്. ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡാണ് എതിരാളികള്‍. സീസണിലെ ആദ്യ മല്‍സരത്തില്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനോട് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍, വെസ്റ്റ്ഹാം ആദ്യ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ നേടിയെത്തിയ സണ്ടര്‍ലാന്‍ഡിനോടിന് മൂന്ന് ഗോളിന്റെ തോല്‍വി വഴങ്ങിയിരുന്നു. രാത്രി 12.30നാണ് മല്‍സരം.