പ്രീമിയർ ലീഗ്; വെസ്റ്റ് ഹാമിനെ തകർത്ത് ചെൽസി

ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം

Update: 2025-08-23 03:47 GMT

ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ ജയം. വെസ്റ്റ് ഹാമിനെതിരായ മൽസരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക്കാസ് പാക്വേറ്റയുടെ ഗോളിലൂടെ വെസ്റ്റ് ഹാം ആദ്യം മുന്നിലെത്തി.

ജോവോ പെഡ്രോ, പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ്, മോയ്സസ് കൈസെഡോ, ട്രെവോ ചലോബ എന്നിവർ ചെൽസിക്കായി വല കുലുക്കി. ഈ വിജയത്തോടെ 2021 ഡിസംബറിന് ശേഷം ആദ്യമായി ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 

സീസണിലെ ആദ്യ മൽസരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ചെൽസിയുടെ ആദ്യ ജയമാണിത്. എന്നാൽ, വെസ്റ്റ്ഹാം ആദ്യ മൽസരത്തിൽ പുതുതായി സ്ഥാനക്കയറ്റം ലഭിച്ച സണ്ടർലാൻഡിനോട് 3-0-ന് തോറ്റിരുന്നു. ഈ തോൽവി വെസ്റ്റ് ഹാമിന് വലിയ തിരിച്ചടിയാണ് നൽകിയിട്ടുള്ളത്. 

Tags: