പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൂബന്‍ ഡയസ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി 2029 വരെ കരാര്‍ പുതുക്കി
2027-ല്‍ അവസാനിക്കാനിരുന്ന മുന്‍ കരാര്‍ പുതിയ നാല് വര്‍ഷത്തെ കരാറോടെ 2029 വരെ നീട്ടി
ഇത്തിഹാദ്: പോര്‍ച്ചുഗല്‍ താരം റൂബന്‍ ഡയസ് 2029 ജൂണ്‍ വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. 2020-ല്‍ ബെന്‍ഫികയില്‍ നിന്നും സിറ്റിയിലെത്തിയ പ്രതിരോധ താരം, ക്ലബിന്റെ പ്രതിരോധനിരയിലെ നിര്‍ണായക താരമാണ്. 2023-ല്‍ ട്രെബിള്‍ നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഡയസ്. കളിക്കളത്തിലെ പ്രകടനങ്ങള്‍ക്ക് പുറമെ, പെപ് ഗ്വാര്‍ഡിയോളയുടെ ടീമിലെ ഒരു ലീഡര്‍ കൂടിയാണ് ഡയസ്. 2027-ല്‍ അവസാനിക്കാനിരുന്ന മുന്‍ കരാര്‍ പുതിയ നാല് വര്‍ഷത്തെ കരാറോടെ 2029 വരെ നീട്ടി.