നാലിന്റെ മൊഞ്ചില്‍ പെപ്പിന്റെ സിറ്റി
വോള്‍വ്‌സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്
ലണ്ടന്‍: കിരീടമില്ലാത്ത സീസണേ വിട, പുതു സീസണില്‍ ആധികാരിക ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. വോള്‍വ്‌സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പെപ്പും സംഘവും പുതു സീസണിനെ വരവേറ്റത്. സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ട ഗോളുകളാണ് ടീമിന് വലിയ മാര്‍ജിനിലെ വിജയം സമ്മാനിച്ചത്. 34-ാം മിനിറ്റിലും 61- മിനിറ്റിലുമായാണ് ഹാലന്‍ഡ് ഗോള്‍ വര്‍ഷത്തിന് തുടക്കം കുറിച്ചത്. 37ം മിനിറ്റില്‍ പുതിയ സൈനിങായ ടിജ്ജാനി റെയ്ന്‍ഡേഴ്സ് തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്തി. 81ം മിനിറ്റില്‍ റൊമെയ്ന്‍ ഷെര്‍ക്കിയും ഗോള്‍ കണ്ടെത്തിയതോടെ ഷെര്‍ക്കിയും പ്രീമിയര്‍ ലീഗിലേക്കുള്ള തന്റെ വരവറിയിച്ചു.