ഷില്ലോംഗ്: ഡ്യൂറണ്ട് കപ്പ് ഫൈനലിലെത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് ഫൈനലിലെത്തിയത്. റിഡീം ലാംഗ് ആണ് നോര്‍ത്ത് ഈസ്റ്റിനായി 36-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയത്. നിലവിലെ ചാമ്പ്യന്‍മാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഫൈനലിലെത്തുന്നത്. രണ്ടാം സെമിയില്‍ നാളെ ഡയമണ്ട് ഹാര്‍ബറും ഈസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും.