നെയ്മര്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു
2026 ലോകകപ്പിനു മുന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കും
ബ്രസീലിയ: നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. ബ്രസീലിയന്‍ സീരി എയില്‍ നിന്ന് തരംതാഴ്ത്തപ്പെടുന്നത് ഒഴിവാക്കാന്‍ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിനെ സഹായിക്കുന്നതിനായി കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെ വേദനയുണ്ടായിട്ടും കളിച്ചിരുന്ന നെയ്മര്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. സീസണിലെ അവസാന നാലു മല്‍സരങ്ങളില്‍ അഞ്ചു ഗോളുകള്‍ നേടി സാന്റോസിനെ രക്ഷിക്കുന്നതില്‍ നെയ്മര്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
10 ദിവസം വിശ്രമിച്ച ശേഷം ശസ്ത്രക്രിയ നടത്തുമെന്നും 2026ലെ ഫിഫ ലോകകപ്പിനായി കായികക്ഷമത വീണ്ടെടുക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു. 'ഞാന്‍ ഫിറ്റ് ആകുമോ? ഞാന്‍ എപ്പോഴും ഫിറ്റാണ്. ടീമിലേക്കുള്ള കോളിനായി കാത്തിരിക്കുന്നു എന്നു മാത്രം.' താരം പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ പരിക്കുകള്‍ കാരണം 33കാരനായ നെയ്മറിന്റെ പ്രകടനം പരിമിതപ്പെടുത്തിയിരുന്നു, 2023ല്‍ എസിഎല്‍ പരിക്ക് 2023 ഒക്ടോബര്‍ മുതല്‍ അദ്ദേഹത്തെ ബ്രസീലിയന്‍ ദേശീയ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തി. ലോകകപ്പിനുള്ള തയ്യാറെടുപ്പ് തെളിയിക്കുന്നതിന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി നെയ്മറിന് ഒരു ഫിറ്റ്‌നസ് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.