സൂപ്പര്‍ ലീഗ് കേരള; മലപ്പുറം എഫ്‌സി ഇന്ന് തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം
മലപ്പുറം: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിലെ നാലാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന മല്‍സരത്തില്‍ മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമാണ് മലപ്പുറം എഫ്‌സി. അഞ്ചു പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം എഫ്‌സി. മൂന്നു പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് തിരുവനന്തപുരം കൊമ്പന്‍സ്.