സൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്‌സും തിരുവനന്തപുരം കൊമ്പന്‍സും ഇന്ന് കളത്തിൽ
രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലാണ് മൽസരം
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ പ്രഥമ സീസണിലെ സെമി ഫൈനലിസ്റ്റുകളായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്സിയും രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിനിറങ്ങുന്നു. രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലാണ് മൽസരം. ഇരുടീമുകളും ശക്തമായ ടീമിനെയാണ് രണ്ടാം സീസണിലൊരുക്കിയിരിക്കുന്നത്.
ടീം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
പ്രഥമ സീസണിൽ സെമി ഫൈനലിലെത്തിച്ച സ്പാനിഷ് പരിശീലകൻ മാനുവൽ സാഞ്ചസിനേയും സഹപരിശീലകൻ ഷഫീഖ് ഹസ്സനെയും കണ്ണൂർ നിലനിർത്തി. സൂപ്പർ ലീഗ് കേരളയിൽ നിലനിർത്തിയ ഏക പരിശീലകനാണ് മാനുവൽ സാഞ്ചസ്.
ഗോള്‍കീപ്പര്‍മാര്‍- സി കെ ഉബൈദ്, വി മിഥുന്‍, ടി അല്‍കെഷ് രാജ്.
പ്രതിരോധം- നിക്കോളാസ് ഡെല്‍മോണ്ടേ (അര്‍ജന്റീന), സച്ചിന്‍ സുനി, സന്ദീപ് എസ്, വികാസ് സൈനി, മനോജ് എസ്, അശ്വിന്‍ കുമാര്‍, പവന്‍ കുമാര്‍, ബാസിത്ത് പിപി, ഷിബിന്‍ സാദ് എം.
മധ്യനിര- അസിയര്‍ ഗോമസ് (സ്‌പെയിന്‍), എണസ്റ്റീന് ലാവ്‌സാംബ (കാമറൂണ്‍), നിദാല്‍ സൈദ് (ടുണീഷ്യ), ആസിഫ് ഒ എം, അജയ് കൃഷ്ണന്‍ കെ, എബിന്‍ ദാസ്, മുഹമ്മദ് നാസിഫ്.
മുന്നേറ്റനിര- അഡ്രിയാന്‍ സാര്‍ഡിനെറോ (സ്‌പെയിന്‍), അബ്ദുകരീം സാംബ (സെനഗല്‍), ഗോകുല്‍ എസ്, മുഹമ്മദ് സനാദ്, ഷിജിന്‍ ടി, അര്‍ഷാദ്, അര്‍ജുന്‍, മുഹമ്മദ് സിനാൻ.
ടീം തിരുവനന്തപുരം കൊമ്പന്‍സ്
ഇംഗ്ലണ്ടുകാരൻ ജെയിംസ് പാട്രിക്കാണ് തിരുവനന്തപുരം കൊമ്പൻസിൻ്റെ പരിശീലകൻ. സഹപരിശീലകനായി തമിഴ്നാട്ടുകാരൻ അലാവുദ്ദീൻ. ഇത്തവണയും ബ്രസീലിയൻ കരുത്തിലാണ് കൊമ്പൻസിൻ്റെ വരവ്. ബ്രസീലിൽ നിന്നുള്ള ആറു താരങ്ങളെയാണ് കൊമ്പൻസ് ടീമിലെത്തിച്ചിരിക്കുന്നത്.
ഗോള്‍കീപ്പര്‍മാര്‍- സത്യജിത്ത് ബൊര്‍ദോലോയ്, ആര്യന്‍ സരോഹ, ശ്രീരാജ് ആര്‍, ഫെമിന്‍ ആന്റണി.
പ്രതിരോധം- ഫിലിപ്പ് ആല്‍വസ്, യൂറി ഡി കാര്‍വാലോ ലിമാക്‌സ്, സലാം രഞ്ജന്‍, മുഹമ്മദ് സരീഫ് ഖാന്‍, ഷാനിദ് വാളന്‍, അഖില്‍ ജെ ചന്ദ്രന്‍, അബ്ദുള്‍ ബാദിഷ്, ഷിനു ആര്‍, മുഹമ്മദ്സനൂത്ത്.
മധ്യനിര- പാട്രിക് മോടാക്‌സ്, രോഹന്‍ സിംഗ്, രാഗവ് ഗുപ്ത, ബിബിന്‍ ബോബന്‍, മനോജ് എം, അക്ഷയ് പി എം, ഷാരോണ്‍ എസ്.
മുന്നേറ്റം- ഔട്ടെമര്‍ ബിസ്‌പോ, പൗലോ വിക്ടര്‍, റൊണാള്‍ഡ് മകാലിസ്റ്റണ്‍, വിഘ്‌നേഷ് മരിയ, ഷിഹാദ് നെല്ലിപ്പറമ്പന്‍, മുഹമ്മദ് അഷര്‍, മുഹമ്മദ് ഷാഫി, ഖാലിദ് റോഷന്‍.
ഇരുടീമുകളും മികച്ച ടീമിനെയാണ് രണ്ടാം സീസണിന് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് വലിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

