ലാലിഗ; റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ മല്‍സരത്തില്‍ വിജയം
കഴിഞ്ഞ 17 ലാ ലിഗ സീസണ്‍ ഓപ്പണിംഗ് മല്‍സരങ്ങളിലും റയല്‍ തോല്‍വി അറിഞ്ഞിട്ടില്ല
സാന്റിയാഗോ ബെര്‍ണബ്യൂ: പുതിയ ലാ ലിഗ സീസണിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയാണ് റയലിനായി വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് എംബാപ്പേ റിയലിന് മൂന്ന് പോയിന്റുകള്‍ നേടിക്കൊടുത്തത്. മല്‍സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച റയല്‍ മാഡ്രിഡിന് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല. മല്‍സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒസാസുന താരം അബെല്‍ ബ്രെറ്റോണ്‍സിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഈ വിജയത്തോടെ റിയല്‍ മാഡ്രിഡ് അവരുടെ സീസണ്‍ ഓപ്പണറുകളിലെ ശക്തമായ റെക്കോര്‍ഡ് നിലനിര്‍ത്തി. കഴിഞ്ഞ 17 ലാ ലിഗ സീസണ്‍ ഓപ്പണിംഗ് മല്‍സരങ്ങളിലും അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല.