സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കേരളത്തെ സഞ്ജു ഗണേഷ് നയിക്കും

Update: 2026-01-15 12:27 GMT

തിരുവനന്തപുരം: 79ാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ സ്‌ക്വാഡിനേയാണ് പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകന്‍ ഷെഫീഖ് ഹസന്‍ മഠത്തിലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കേരള ടീമിന്റെ നായകനായി പ്രതിരോധതാരം ജി സഞ്ജു ഗണേഷിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജു സന്തോഷ് ട്രോഫി ടീമിന്റെ നായകനാകുന്നത്. കഴിഞ്ഞ വര്‍ഷം കലാശപ്പോരില്‍ കൈവിട്ട കിരീടം തിരിച്ചെത്തിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഒന്‍പത് പുതുമുഖ താരങ്ങളുമായാണ് കേരളം സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

അസമിലാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ നടക്കുന്നത്. ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. സര്‍വീസസ്, പഞ്ചാബ്, ഒഡിഷ, റെയില്‍വേസ്, മേഘാലയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി യിലാണ് കേരളം. ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ടു വരേയാണ് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ കേരളം പഞ്ചാബിനെ നേരിടും.

കേരള ടീം

ഗോള്‍കീപ്പര്‍മാര്‍: ടി വി അല്‍കേഷ് രാജ്(തൃശൂര്‍), ഹജ്മല്‍ എസ്(പാലക്കാട്), മുഹമ്മദ് ജസീന്‍ എം(മലപ്പുറം).

പ്രതിരോധ താരങ്ങള്‍: സഞ്ജു ഗണേഷ്(എറണാകുളം), മനോജ് എം(തിരുവനന്തപുരം), അജയ് അലക്സ്(എറണാകുളം), ബിബിന്‍ അജയന്‍(എറണാകുളം), സന്ദീപ് എസ്(മലപ്പുറം), അബ്ദുല്‍ ബാദിഷ്(മലപ്പുറം), തേജസ് കൃഷ്ണ എസ്(പാലക്കാട്).

മധ്യനിര താരങ്ങള്‍: അര്‍ജുന്‍ എം(തൃശൂര്‍), അര്‍ജുന്‍ വി(കോഴിക്കോട്), ആസിഫ് ഒ എം(എറണാകുളം), വിഘ്‌നേഷ് എം(തിരുവനന്തപുരം), അബൂബക്കര്‍ ദില്‍ഷാദ് എം എല്‍(കാസര്‍കോട്).

മുന്നേറ്റ താരങ്ങള്‍: ഷിജിന്‍ ടി(തിരുവനന്തപുരം), മുഹമ്മദ് അജ്‌സല്‍(കോഴിക്കോട്), സജീഷ് ഇ(പാലക്കാട്), മുഹമ്മദ് റിയാസ് പി ടി(പാലക്കാട്), മുഹമ്മദ് സിനാന്‍(കണ്ണൂര്‍), മുഹമ്മദ് ആഷിക് കെ(മലപ്പുറം), മുഹമ്മദ് അഷര്‍ എന്‍ എ(തൃശൂര്‍).

Tags: