ഐഎസ്എല്‍; ഒഡീഷ എഫ്‌സി വിട്ട സെര്‍ജിയോ ലൊബേറ മോഹന്‍ ബഗാന്റെ പരിശീലകനായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗ് അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തിലും പരിശീലകരുടെ കൂടുമാറ്റം തുടരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് തങ്ങളുടെ പുതിയ പരിശീലകനായി സെര്‍ജിയോ ലൊബേറയെ നിയമിച്ചു. ജോസ് മോളിനയ്ക്ക് പകരക്കാരനായാണ് ലൊബേറ ടീമിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഒഡീഷ എഫ്‌സിയുമായി ലൊബേറ വേര്‍പിരിഞ്ഞത്. നവംബര്‍ 30ന് ബഗാനൊപ്പമുള്ള തന്റെ പരിശീലന സെഷനുകള്‍ അദ്ദേഹം ആരംഭിക്കും. മുന്‍പ് 2018-19 സീസണില്‍ എഫ്‌സി ഗോവക്കൊപ്പം ഇന്ത്യന്‍ സൂപര്‍ കപ്പും, 2020-21 സീസണില്‍ മുംബൈ സിറ്റിക്കൊപ്പം ഇന്ത്യന്‍ സൂപര്‍ ലീഗ് ഷീല്‍ഡും കിരീടവും ലൊബേറ ചൂടിയിട്ടുണ്ട്.