ക്ലിക്കാക്കി തുടങ്ങി ഫ്‌ളിക്കിന്റെ ബാഴ്‌സ
മയ്യോര്‍ക്കക്കെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം
മയ്യോര്‍ക്ക: പുതു സീസണില്‍ ജയത്തോടെ ബാഴ്‌സ തുടങ്ങി. മയ്യോര്‍ക്കയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ചുവപ്പ് കാര്‍ഡില്‍ കുരുങ്ങിയത് മയ്യോര്‍ക്കക്ക് തിരിച്ചടിയായി. മല്‍സരത്തിന്റെ തുടക്കത്തില്‍ ഏഴാം മിനിറ്റില്‍ ബാഴ്‌സയുടെ ബ്രസീലിയന്‍ താരം റഫിഞ്ഞ ഗോളോടെ തുടക്കം കുറിച്ചു. 3ാം മിനിറ്റില്‍ സ്പാനിഷ് താരം ഫെറാന്‍ ടോറസും ഗോള്‍ നേടിയതോടെ ബാഴ്‌സ മല്‍സരം തങ്ങളുടെ വരുതിയിലാക്കി.
33ാം മിനിറ്റില്‍ മാധ്യനിര താരം മോര്‍ലന്‍സും 39ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ മുറിക്കിയുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ഒന്‍പതു പേരായി ചുരുങ്ങിയ മയ്യോര്‍ക്ക ബാക്കിയുള്ള 50 മിനിറ്റ് പ്രതിരോധിച്ച് നിന്നെങ്കിലും അധിക സമയത്ത് 90+4ാം മിനിറ്റില്‍ യമാലിനു മുന്നില്‍ മൂന്നാം ഗോളും വഴങ്ങി. ഇതോടെ ബാഴ്‌സ മൂന്ന് ഗോളോടെ മൂന്ന് പോയിന്റും നേടി സീസണിലേക്ക് വരവറിയിച്ചു.