ഫിഫ ലോകകപ്പ് 2026; യോഗ്യത നേടി ഇംഗ്ലണ്ട്
യൂറോപ്പില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ രാജ്യം
റിഗ: ലാത്വിയയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. തോമസ് ടൂഹലിനു കീഴിലുള്ള ഇംഗ്ലണ്ട് യുവേഫ ഗ്രൂപ്പ് കെയിലെ രണ്ട് യോഗ്യതാ മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി മാറിയത്. യോഗ്യതാ മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ആറു മല്‍സരങ്ങളില്‍ നിന്ന് ഒരുഗോള്‍ പോലും വഴങ്ങാതെ 18 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ലാത്വിയക്കെതിരായ മല്‍സരത്തില്‍ ആന്റണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹാരി കെയ്ന്‍ ഇരട്ടഗോളും നേടി. ഒരു ലാത്വിയന്‍ താരം വഴങ്ങിയ സെല്‍ഫ് ഗോളും പകരക്കാരനായി ഇറങ്ങിയ എബെറെച്ചി എസെയുടെ ഗോളും വിജയത്തിന് തിളക്കം കൂട്ടി.