കാഫ നേഷന്‍സ് കപ്പ്; ഖാലിദ് ജമീലിന്റെ ഇന്ത്യന്‍ ടീം റെഡി
മലയാളി താരങ്ങളായ ആഷിഖും, ഉവൈസും, ജിതിനും ടീമില്‍
ബംഗളൂരു: കാഫ നേഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആഷിഖ് കുരുണിയന്‍, പ്രതിരോധ താരം മുഹമ്മദ് ഉവൈസ്, ജിതിന്‍ എം എസ് എന്നിവര്‍ ടീമില്‍. 23 അംഗ ടീമിനെയാണ് പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 29ന് തജികിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക ടീമിലുള്‍പ്പെട്ട മലയാളി താരങ്ങളായ രാഹുല്‍ കെ പി, അലക്‌സജി എന്നിവര്‍ പുറത്തായി. ക്യാമ്പില്‍ നിന്നും വിട്ടു നിന്ന മോഹന്‍ ബഗാനിലെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ടീമിനുപുറത്തായി. ദേശീയ പരിശീലക കുപ്പായത്തില്‍ ഖാലിദ് ജമീലിന്റെ ആദ്യ വെല്ലുവിളിയാണ് കാഫ കപ്പ്. സെപ്തംബര്‍ ഒന്നിന് ഇറാനുമായും നാലിന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യന്‍ ടീം ഏറ്റുമുട്ടും.
ടീം ഇന്ത്യ:
ഗോള്‍കീപ്പര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരിന്ദര്‍ സിങ്, ഋതിക് തിവാരി.
പ്രതിരോധം: രാഹുല്‍ ഭെകെ, നൗറം റോഷന്‍ സിങ്, അന്‍വര്‍ അലി, സന്ദേശ് ജിങ്കന്‍, ചിഗ്ലന്‍സന സിങ്, മിങ്താന്‍മാവിയ റാള്‍ടെ, മുഹമ്മദ് ഉവൈസ്.
മധ്യനിര: നിഖില്‍ പ്രഭു, സുരേഷ് സിങ് വാങ്ജം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്‌സന്‍ സിങ്, ബോറിസ് സിങ് താങ്ജാം, ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ്, നൗറം മഹേഷ് സിങ്.
മുന്നേറ്റം: ഇര്‍ഫാന്‍ യദ്‌വാദ്, മന്‍വിങ് സിങ് ജൂനിയര്‍, ജിതിന്‍ എം.എസ്, ലാലിയാന്‍സുവാല ചാങ്‌തെ, വിക്രം പ്രതാപ് സിങ്.
