കാഫ നേഷന്‍സ് കപ്പ്; ഖാലിദ് ജമീല്‍ യുഗത്തിന് തുടക്കം
താജിക്കിസ്താനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം
ഹിസോര്‍: താജിക്കിസ്താനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യക്ക് ജയം. ഖാലിദ് ജമീലിനുകീഴില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കാഫ നേഷന്‍സ് കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരമായിരുന്നു. അഞ്ചാം മിനിറ്റില്‍ പ്രതിരോധ താരം അന്‍വര്‍ അലി ഇന്ത്യക്കായിഗോള്‍നേടി. 13ാം മിനിറ്റില്‍ പ്രതിരോധ താരം സന്ദേഷ് ജിങ്കനിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കിഉയര്‍ത്തി. 23ാം മിനിറ്റില്‍ ശഹ്റോം സമിവ് താജിക്കിസ്താനുവേണ്ടി ആശ്വാസഗോള്‍കണ്ടെത്തി.
രണ്ടാം പകുതിയില്‍ താജിക്കിസ്താന്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധനിരഉറച്ചുനിന്നതിനാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. പ്രതിരോധിക്കുന്നതിനിടെ 71ാം മിനിറ്റില്‍ താജിക്കിസ്താന്‍ താരത്തെ വീഴ്ത്തിയത്തിന് ഇന്ത്യക്കെതിരെ റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ താജികിസ്താന്‍ താരം തൊടുത്ത പന്ത് രക്ഷപ്പെടുത്തി ഗുര്‍പ്രീത് സിങ് രക്ഷകനായി. വരുന്ന തിങ്കളാഴ്ച ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.