തോല്‍വി തുടർക്കഥയാകുന്നു; പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Update: 2026-03-22 11:53 GMT

കൊച്ചി: പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്ടീ. മിന്റെ തുടർച്ചയായ തോൽവിയാണ് കാരണം. പരിശീലകനെ കുറിച്ചുള്ള തീരുമാനം 48 മണിക്കൂറിനകം പ്രഖ്യാപിക്കും.

സീസണില്‍ ആറുമൽസരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഇന്നലെ പഞ്ചാബിനോട് തോറ്റതോടെ ടീം മാനേജ്‌മെന്റ് കറ്റാലയെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ്. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 

ഇത്തവണ ഇന്ത്യൻ സൂപർ ലീഗിൽ റിലഗേഷൻ ഉള്ളതുകൊണ്ട് ടീമിന് ഈ സീസൺ നിർണായകമാണ്. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ അവസാന സ്ഥാനത്ത് എത്തുന്ന ടീം ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് പിന്തള്ളപ്പെടും.

2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്സുമായി ദവീദ് കറ്റാല ഒപ്പുവച്ചിരുന്നത്.

Tags: