2026 ഫിഫ ലോകകപ്പ്: 2010ലെ ആവര്‍ത്തനം! ഉത്ഘാടന മല്‍സരം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍

ജൂണ്‍ 11നാണ് 2026ലെ ഫിഫ ലോകകപ്പ് ഉത്ഘാടന മല്‍സരം

Update: 2025-12-06 02:22 GMT

വാഷിങ്ടണ്‍: 2026ലെ ഫിഫ ലോകകപ്പ് ഉത്ഘാടന മല്‍സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂണ്‍ 11നാണ് ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരത്തില്‍ ഇരു ടീമുകളും മെക്‌സിക്കോ സിറ്റിയില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് എയില്‍ ദക്ഷിണ കൊറിയയും ഇവര്‍ക്കൊപ്പമുണ്ട്. 2010ല്‍ ആഫ്രിക്കയില്‍ നടന്ന ആദ്യ ലോകകപ്പിലെ ഉത്ഘാടന മല്‍സരത്തിലും ഇരു ടീമുകളുമാണ് ഏറ്റുമുട്ടിയത്.

Tags: