ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യന്‍ ടീം

ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്‍ും പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം

Update: 2025-09-29 04:08 GMT

ദുബായ്: ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിയിരുന്നു. പാക് ആഭ്യന്തര മന്ത്രിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമാണ് നഖ്‌വി. ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനായ മുന്‍ ന്യൂസിലന്‍ഡ് കളിക്കാരന്‍ സൈമണ്‍ ഡൗള്‍ ഇന്ത്യന്‍ ടീമിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇതോടെ ട്രോഫിയില്ലാതെ തന്നെ ഇന്ത്യന്‍ ടീം ആഘോഷം നടത്തി. നേരത്തെ പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു.

ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലില്‍ ഇന്ത്യ വിജയിച്ചിരുന്നു. പാകിസ്താനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മല്‍സരത്തില്‍ തിലക് വര്‍മ്മയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. 53 പന്തില്‍ താരം 69* റണ്‍സെടുത്തു. 147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ 150 റണ്‍സെടുത്താണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ശിവം ഡുബേയ്ക്ക് ശേഷം ക്രീസിലെത്തിയ റിങ്കു സിങാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.

Tags: