മഴ; മുംബൈയില്‍ വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ വൈകുന്നു

ഉച്ചയ്ക്ക് 3.30നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മല്‍സരം തുടങ്ങേണ്ടിയിരുന്നത്

Update: 2025-11-02 11:14 GMT

മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ മല്‍സരം മഴ മൂലം തുടങ്ങാന്‍ വൈകുന്നു. ഇന്ന് വൈകീട്ട് 3.30നാണ് മല്‍സരം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മഴ മൂലം മല്‍സരം തുടങ്ങാന്‍ വൈകുകയായിരുന്നു. വൈകീട്ട് അഞ്ചിന് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ലോകകപ്പില്‍ കിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാംപ്യന്‍മാരെ ലഭിക്കുമെന്നതാണ് ഇന്നത്തെ ഫൈനലിന്റെ സവിശേഷത. ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ ആദ്യമായാണ് നടക്കുന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിനു മുമ്പ് ഫൈനല്‍ കളിച്ചത്. 2005ല്‍ ഓസീസിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടിനോട് ഒമ്പതുറണ്‍സിന് തോല്‍വി വഴങ്ങി. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണിത്.

Tags: