കമ്മിന്‍സ് ഓസീസ് നായക സ്ഥാനത്തെത്തുമോ?

ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ സ്ഥാനമൊഴിയുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പെയ്‌നിന് പകരം പാറ്റ് കമ്മിന്‍സ് നായകസ്ഥാനത്തേക്ക് വരുമെന്നായിരുന്നു റിപോര്‍ട്ട്.

Update: 2019-01-02 03:00 GMT

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പരാജയത്തോടെ ഓസീസ് ടീമുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുകയാണ്. ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ സ്ഥാനമൊഴിയുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പെയ്‌നിന് പകരം പാറ്റ് കമ്മിന്‍സ് നായകസ്ഥാനത്തേക്ക് വരുമെന്നായിരുന്നു റിപോര്‍ട്ട്.

എന്നാല്‍, ഇത്തരം അഭ്യൂഹങ്ങളെ മുഴുവന്‍ തള്ളി കമ്മിന്‍സ് തന്നെ രംഗത്തെത്തി. ഇതെല്ലാം വെറും ഊഹോപോഹങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ടിം പെയ്ന്‍ ദീര്‍ഘനാള്‍ ടീമിനെ നയിക്കുവാന്‍ പ്രാപ്തനാണെന്നും കമ്മിന്‍സ് പ്രതികരിച്ചു. ടീം ക്യാപ്റ്റനെ മാറ്റുമെന്ന പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും താരം അഭ്യര്‍ഥിച്ചു.

മൂന്നാം ടെസ്റ്റില്‍ 137 റണ്‍സിനാണ് ആസ്േ്രതലിയ ഇന്ത്യയോട് പരാജയപ്പെട്ടത്. നിലവില്‍ ടെസ്റ്റ് പരമ്പരയില്‍ ആസ്േ്രതലിയ 12ന് പിന്നിലാണ്.




Tags: