കേരള ക്രിക്കറ്റിന് പുതിയ ഭാരവാഹികള്‍: ശ്രീജിത്ത് വി നായര്‍ പുതിയ പ്രസിഡന്റ്

വിനോദ് എസ് കുമാര്‍ സെക്രട്ടറിയായി തുടരും

Update: 2025-12-29 13:52 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ)പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെസിഎ മുന്‍ ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി നായരാണ് പുതിയ പ്രസിഡന്റ്. അപെക്‌സ് കൗണ്‍സില്‍ അംഗമായിരുന്ന സതീശന്‍ കെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ സെക്രട്ടറി വിനോദ് എസ് കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളില്‍ തുടരും. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ ടി അജിത് കുമാറാണ് പുതിയ ട്രഷറര്‍. അപെക്‌സ് കൗണ്‍സിലിലേക്കുള്ള ജനറല്‍ ബോഡി പ്രതിനിധിയായി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് നൗഫല്‍ ടി ചുമതലയേല്‍ക്കും.

Tags: