ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍

അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

Update: 2025-08-19 12:36 GMT

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുഎഇ വേദിയാകുന്ന ടൂര്‍ണ്ണമെന്റ് അടുത്ത മാസം ഒന്‍പത് മുതലാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി സ്‌ക്വാഡിലെത്തി. പ്രധാന താരങ്ങളായ ശ്രേയസ് അയ്യരെയും, യശസ്വി ജയ്സ്വാളിനെയും സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച മുഹമ്മദ് സിറാജിനേയും പരിഗണിച്ചില്ല. പകരം ഹര്‍ഷിത് റാണയാണ് ഇടംപിടിച്ചത്.

ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ(വിക്കറ്റ്കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, റിങ്കു സിങ്.

Tags: