ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍
ബഗ്ലാദേശിനെ 41 റണ്‍സിന് തോല്‍പ്പിച്ചു
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്തി ഇന്ത്യ. ബംഗ്ലാദേശിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 127 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണര്‍ അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് റണ്‍സുയര്‍ത്തിയത്. 37 പന്തുകള്‍ നേരിട്ട താരം ആറ് ഫോറും അഞ്ച് സിക്‌സുമടക്കം 75 റണ്‍സാണ് അടിച്ചുക്കൂട്ടിയത്. 29 പന്തില്‍ 38 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ട്യയും 29 റണ്‍സ് നേടിയ ഗില്ലും അഭിഷേകിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ നിരയില്‍ ആറ് വിക്കറ്റുകള്‍ നഷ്ട്ടമായിട്ടും സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം കിട്ടിയില്ല. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് ഓപണര്‍ സൈഫ് ഹസന്‍ 69 റണ്‍സ് നേടിയെങ്കിലും വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ വിജയിച്ചു.