സോഷ്യല്‍ഫോറം ക്യാമ്പയിന് തുടക്കം

Update: 2018-10-07 15:13 GMT


ബഹ്‌റൈന്‍ :മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ഫോറവും സിറ്റിമാക്‌സ്ഫാഷനും സംയുക്തമായി അല്‍ഹിലാല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 12വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായി ഈകാലയളവില്‍ ബഹ്‌റൈന്റെ വിവിധഭാഗങ്ങളിലായി പുകവലി,മദ്യം, ആത്മഹത്യ, ഹാര്‍ട്ട്അറ്റാക്ക് തുടങ്ങിയവിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യസെമിനാറുകളും ക്ലാസുകളും, ചര്‍ച്ചകളും
സംഘടിപ്പിക്കാനും സോഷ്യല്‍ഫോറം തീരുമാനിച്ചു.

കൂടാതെ ഒക്ടോബര്‍ 12 ന് സല്‍മാനിയ മെഡിക്കല്‍സെന്ററില്‍ വെച്ച്് രക്തദാനക്യാമ്പ്് സംഘടിപ്പിക്കുന്നു. സമയം :രാവിലെ 7മുതല്‍ 12 വരെ.
ഒക്ടോബര്‍ 19വെള്ളിയാഴ്ച ഇന്ത്യന്‍സോഷ്യല്‍ഫോറം ,അല്‍ഹിലാല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി നടത്തുന്ന സൗജന്യ മെഡിക്കല്‍ ചെക്കപ്പ് അദ്‌ലിയയിലുള്ള അല്‍ഹിലാല്‍ ഹോസ്പിറ്റല്‍വെച്ച് നടക്കുംസമയം :രാവിലെ 7.30 മുതല്‍ 12 വരെ .
ജനറല്‌മെഡിസിന്‍, പ്രമേഹം, കൊളെസ്‌ട്രോള്‍, പ്രഷര്‍,ലിവര്‍, കിഡ്‌നി, തുടങ്ങി 10 ദിനാറിലേറെ ചിലവ് വരുന്ന സേവനങ്ങള്‍ തികച്ചും സൗജന്യമായി ഈ ക്യാമ്പില്‍നിന്നും ലഭിക്കും .
കൂടാതെ പ്രത്യേക ഇളവോടുകൂടിയ സര്‍വീസുകള്‍, കണ്‍സല്‍റ്റേഷന്‍, മരുന്നുകള്‍ എന്നിവയും അല്‍ഹിലാല്‍ ഹോസ്പിറ്റലിന്റെ പ്രിവിലേജ്കാര്‍ഡുവഴി ഉപഭോക്താവിനു ലഭിക്കുന്നതാണ്.
ബഹ്‌റൈനിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതിരൂപികരിച്ചു.അലിഅക്ബര്‍ ചെയര്‍മാനായും, വൈസ്‌ചെയര്‍മാന്‍-ഇര്‍ഫാന്‍ കര്‍ണാടക, കരീം തമിഴ്‌നാട്, കണ്വീനര്‍ റഫീഖ്അബ്ബാസ്. കൂടാതെ വിപുലമായ വിവിധ സബ്കമ്മറ്റിക്കും രൂപംനല്കി.
വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തവര്‍ : റഫീഖ്അബ്ബാസ്, സയ്ദ്‌റഷീദ്, ഡോ: ശരത്ത് അല്‍ഹിലാല്‍ സിഇഓ, ആസിഫ്.
കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍ : 33202833, 33178845. Free Registration link: https://goo.gl/PS6fX5

Similar News