ശുദ്ധ ജലവിതരണത്തിന് ശബരിമലയില്‍ 6.36 കോടി രൂപയുടെ പദ്ധതി

Update: 2018-09-19 11:24 GMT


തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടന കാലത്ത് ശുദ്ധ ജലവിതരണം ഉറപ്പുവരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ അടിയന്തര പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി നടപ്പാക്കും.

ജഡായുപാറയില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസ്
ജഡായുപാറ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനായി ഹെലികോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലാന്റ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താല്‍ക്കാലിക തസ്തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.
കേരള മീഡിയ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്റ് ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ.ടി.ഐ
പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ.ടി.ഐ. സ്ഥാപിക്കുന്നതിന് ചിറ്റൂര്‍ താലൂക്കില്‍ മൂലത്തറ വില്ലേജില്‍ ജലസേചന വകുപ്പിന്റെ കൈവശമുളള 3.5 ഹെക്ടര്‍ ഭൂമിയില്‍ നിന്നും അഞ്ച് ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം വ്യാവസായിക പരിശീലന വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.

ക്രൗഡ് ഫണ്ടിങ് മോഡല്‍ അംഗീകരിച്ചു
പ്രളയക്കെടുതികള്‍ക്കു ശേഷമുളള പുനര്‍നിര്‍മാണ സംരംഭങ്ങള്‍ക്കായി കെ.പി.എം.ജി സമര്‍പ്പിച്ച ക്രൗഡ് ഫണ്ടിംഗ് മാതൃക അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിനായി മിഷന്‍ സ്ഥാപിക്കും. വീടുകള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നിബന്ധനകള്‍ക്ക് വിധേയമായി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനും പദ്ധതി നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Similar News