വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്

Update: 2018-10-25 04:23 GMT
വിഴിഞ്ഞം: വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. ബസിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രിയില്‍ എത്തിച്ചു.



പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് ബസ് തലകീഴായി മറിഞ്ഞത്.

Similar News