സ്‌കൂളില്‍ 'അഗ്‌നിപര്‍വതം' പൊട്ടിത്തെറിച്ച് 52 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

Update: 2018-09-15 09:16 GMT


അങ്കമാലി : ഹോളി ഫാമിലി സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 52 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
അഗ്‌നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്ന പ്രതീതി ജനിപ്പിക്കാന്‍ ഉപയോഗിച്ച രാസവസ്തുക്കളാണ് സ്‌ഫോടനത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പോലിസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധന നടത്തി.