എസ് ബി ഐ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി വീണ്ടും കുറയ്ക്കുന്നു

Update: 2018-10-01 10:12 GMT


മുംബൈ: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20000 രൂപയാക്കി കുറയ്ക്കാന്‍ എസ്ബിഐ തീരുമാനം. ഇടപാടുകളില്‍ തട്ടിപ്പ് തടയുവാനാണ് തീരുമാനമെന്നാണ് എസ്ബിഐ വിശദീകരണം. നിലവില്‍ 40000 രൂപയാണ് പ്രതി ദിനം പിന്‍വലിക്കാവുന്ന പരമാവധി തുക. ഇത് ഈ മാസം 31 മുതല്‍ 20000 ആക്കി കുറയ്ക്കാനാണ് എസ് ബി ഐ തീരുമാനം. പുതിയ നീക്കം വ്യാപാരികളെയും ഇടപാടുകാരെയും വലയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. നോട്ടു നിരോധന കാലത്തേതിന് സമാനമായ സ്ഥിതിയാകും സംജാതമാവുക എന്ന ആശങ്കയും ഉയരുന്നുണ്ട്.
തങ്ങളുടെ വിശകലനത്തില്‍ എടിഎമ്മുകളിലൂടെയുള്ള ഭൂരിപക്ഷം പണം പിന്‍വലിക്കലുകളും ചെറിയതുകയ്ക്കുള്ളതാണെന്നും അതിനാല്‍ മിക്ക ഇടപാടുകാര്‍ക്കും 20000രൂപ മതിയാകും. പിന്‍വലിക്കല്‍ തുക കുറയ്ക്കുന്നതോടെ തട്ടിപ്പുകള്‍ കുറയ്ക്കാനാകുമോ എന്ന് ഞങ്ങള്‍ പരിശോധിച്ചുവരികയാണ്- എസ് ബി ഐ മാനേജിങ് ഡയരക്ടര്‍ പി കെ ഗുപ്ത പറഞ്ഞു.

Similar News