ബിജെപി നേതാക്കളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

Update: 2018-10-16 13:49 GMT

ഷിയോപൂര്‍: ബിജെപിയുടെ 'ബേഠി ബച്ചാവോ ബേഠി പഠാവോ' (പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്ന മുദ്രാവാക്യം മാറ്റണമെന്ന് രാഹുല്‍ ഗാന്ധി. മീ ടുവില്‍ അകപ്പെട്ട കേന്ദ്ര മന്ത്രി എം കെ അക്ബറിനെതിരേ കൂടതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്ന അവസരത്തിലാണ് രാഹുലിന്റെ വിമര്‍ശനം. ബിജെപി നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് പകരം ഉപയോഗിക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആക്രമണം. ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് ഉള്‍പ്പെട്ടപ്പോഴും പ്രധാനമന്ത്രി നിശബ്ദനായിരുന്നു. ഷിയോപൂരില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം മധ്യപ്രദേശ് സര്‍ക്കാരിനെയും രാഹുല്‍ കടന്നാക്രമിച്ചു. കര്‍ഷകരുടെ ആത്മഹത്യയും തൊഴിലില്ലായ്മയുടെ അടക്കമുള്ള പ്രശ്‌നങ്ങളെ ആയുധമാക്കിയായിരുന്നു വിമര്‍ശനങ്ങള്‍.

Similar News