സാലറി ചലഞ്ച്: വിസമ്മതപത്രം നല്‍കണമെന്ന നിബന്ധനക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

Update: 2018-10-09 12:43 GMT

കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിസമ്മത പത്രം നല്‍കണം എന്ന ഉത്തരവിലെ പത്താം നിബന്ധനയാണ് സ്‌റ്റേ ചെയ്തത്. ഇത് സംബസിച്ച ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നും കോടതി ഉത്തവരവിട്ടു.
സാലറി ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവാണ് നടക്കുന്നതെന്ന് ആരോപിച്ച് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാത്തവരുടെ പട്ടിക തയാറാക്കിയതെന്തിനാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പട്ടിക പുറത്തുവിടരുതെന്നും കോടതിയുടെ നിര്‍ദ്ദേശിക്കുകയും ച്യെതിരുന്നു.