സാലറി ചലഞ്ച് : അപ്പീല്‍ സുപ്രീം കോടതി തള്ളി

Update: 2018-10-29 12:12 GMT


ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടാന്‍ ദുരിതാസ്വാസനിധിയിലേക്ക് പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്നുവ്യക്തമാക്കിയ കോടതി, പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് പണം നല്‍കുന്നവര്‍ക്ക് ഉറപ്പില്ലെന്നും ആ വിശ്വാസമുണ്ടാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും നിര്‍ദേശിച്ചു.
ദുരിതാശ്വാസനിധിയിലേക്കു ശമ്പളം നല്‍കാന്‍ തയാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന'സാലറി ചാലഞ്ച്' ഉത്തരവിലെ പത്താം വ്യവസ്ഥ ഈ മാസമാദ്യമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇത്തരമൊരു വ്യവസ്ഥയില്‍ നിര്‍ബന്ധിക്കലിന്റെ ഘടകമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജീവനക്കാര്‍ക്കു സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സംഭാവന നല്‍കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നതു ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്നു ഹൈക്കോടതി പറഞ്ഞിരുന്നു.

Similar News