ശബരിമല: ദേവസ്വം എംപ്ലോയീസ് സൊസൈറ്റി സുപ്രിംകോടതിയില്‍ പുനപരിശോധന ഹരജി നല്‍കി

Update: 2018-10-28 06:24 GMT
ന്യൂഡല്‍ഹി: ശബരി മലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കെതിരെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സൊസൈറ്റി പുനപരിശോധ ഹരജി നല്‍കി. ആര്‍ത്തവസ്മയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇല്ലാതായതോടെ ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.



വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ലഭിച്ചിരുന്ന അഞ്ചു ദിവസത്തെ അവധി ഇല്ലാതായെന്നാണ് ഹരജിക്കാരുടെ വാദം. ആര്‍ത്തവ സമയത്തെ ക്ഷേത്ര പ്രവേശനം വിശ്വാസത്തിനു എതിരാണ്്. ശബരിമലയിലെ യുവതി പ്രവേശന നിയന്ത്രണത്തിനു ആര്‍ത്തവ സമയത്തെ ക്ഷേത്ര പ്രവേശന വിലക്കുമായി ബന്ധമില്ല. പ്രതിഷ്ഠയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള ആചാരങ്ങാണുള്ളത്. വിഗ്രഹാരാധന ഹിന്ദു വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ് തുടങ്ങിയ കാര്യങ്ങളാണ് ്പുനപരിശോധന ഹരജിയില്‍ പറയുന്നത്. ഹരജിക്കാര്‍ക്കു വേണ്ടി അഭിഭാഷകനായ നഞ്ജിത് മാരാര്‍ ഹാജരായി.

Similar News