ശബരിമല: യുവതികള്‍ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുന്നു- ലൈവ് അപ്‌ഡേഷന്‍

Update: 2018-10-19 04:27 GMT
10:51:56

രഹ്നാ ഫാത്തിമയും കവിതയും ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുന്നു




10:30:00

എരുമേലിയിലും പന്തളത്തും പ്രതിഷേധം തുടരുന്നു




10:20:20

ഗവര്‍ണ്ണര്‍ ഡി ജി പിയെ വിളിച്ചുവരുത്തി. തിരുവനന്തപുരത്ത് തിരക്കിട്ട കൂടിയാലോചനകള്‍.




10:05:37

കടകംപള്ളി സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുന്നു.




പോലിസ് സുരക്ഷയില്‍ യുവതികള്‍ ശബരിമല നടപ്പന്തലിനു സമീപം എത്തി. എന്നാല്‍ സന്നിധാനത്ത് എത്തിയത് ആക്ടിവിസ്റ്റുകളാണെന്ന് മനസിലാക്കിയപ്പോള്‍ പോലിസിനോട് പിന്‍വാങ്ങാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുണ്ട്. തുടര്‍ന്ന് ഐജി ശ്രീജിത്ത് രണ്ട് യുവതികളുമായി സംസാരിക്കാന്‍ തുടങ്ങുകയാണ്.മന്ത്രിയുടെ നിര്‍ദേശം ഇവരെ അറിയിക്കുകയാണ് ചര്‍ച്ചയുടെ ഉദ്ദേശ്യം.



അതേസമയം,പ്രതിഷേധക്കാര്‍ ശരണം വിളികളുമായി പ്രദേശത്തുണ്ട്. നിങ്ങളെ ഉപദ്രവിക്കാന്‍ വന്നവരല്ല. നിയമത്തിന്റെ നിയോഗം നടപ്പാക്കാന്‍ ബാധ്യത പൊലീസിനുണ്ട്. പോലിസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാനുണ്ട്. വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പോലിസിനുണ്ട്. സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ശ്രീജിത്ത് പ്രതിഷേധക്കാരോട് പറഞ്ഞു.

പ്രകടനമായി നിലയ്ക്കലിലേക്ക് എത്തിയ ശോഭ സുരേന്ദ്രനെയും സംഘത്തെയും വടശ്ശേരിക്കര പോലിസ് അറസ്റ്റു ചെയ്തു.

ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടയ്ക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്‍ക്ക് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം

ശുദ്ധിക്രിയ നടത്തിയശേഷം മാത്രമേ നട തുറക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശം

Similar News