മീശ നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി

Update: 2018-09-05 05:39 GMT
ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. നോവലിലെ ചില ഭാഗങ്ങള്‍ സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് തള്ളിയത്.



നോവല്‍ നിരോധിക്കാനാവില്ലെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല, സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല അതിനെ വിലയിരുത്തേണ്ടതെന്നും കോടതി പറഞ്ഞു.

Similar News