രൂപേഷിനെതിരെയുള്ള കേസുകള്‍; പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Update: 2018-09-26 16:20 GMT


നാദാപുരം: റിമാന്റില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ വളയം, കുറ്റിയാടി പൊലിസ് സ്റ്റേഷനുകളില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി കുറ്റപത്രം സമര്‍പ്പിച്ചു. 2013 നവംബര്‍ ഒന്നിന് കുറ്റിയാടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വിലങ്ങാട് വായാട് ആദിവാസി കോളനിയില്‍ എത്തി കോളനി വാസികളെ ഭീഷണിപ്പെടുത്തുകയും ദേശ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്തു എന്ന കേസിലും 2014 ജനുവരി ഒന്നിന് വളയം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വലിയ പാനോത്തെ വീടുകളില്‍ വീടുകളില്‍ എത്തി ലഖുലേഖകള്‍ വിതരണം ചെയ്തു എന്ന വളയം പൊലിസ് ചാര്‍ജ് ചെയ്ത കേസിലും 2014 ജനവരി നാലിന് കുറ്റിയാടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പന്നിയേറി കോളനിയില്‍ എത്തി ദേശവിരുദ്ധ ലഖു ലേഖകള്‍ വിതരണം ചെയ്തുവെന്ന കേസിലും യുഎപിഎ വകുപ്പ് പ്രകാരമാണ് പോലിസ് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്. മൂന്നു കേസുകളിലും ഡിവൈഎസ്പി ഇ സുനില്‍ കുമാറാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസുകളില്‍ രൂപേഷിന് ഒപ്പമുണ്ടായിരുന്ന മറ്റു നാലു പേര്‍ക്കെതിരെയും കേസുണ്ട്. ഇവരെ പിടികൂടാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രൂപേഷിനെ മൂന്ന് വര്‍ഷം മുമ്പ് തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് പിടികൂടിയത്.

Similar News