യുവന്റസില്‍ റോണോ ഗോളടിച്ചു തുടങ്ങി; ഒന്നല്ല രണ്ട് തവണ; ആരാധകര്‍ ആവേശത്തില്‍

Update: 2018-09-16 17:54 GMT

ടുറിന്‍: യുവന്റസില്‍ റോണോയുടെ ഗോള്‍ കാണാനായി കൊതിച്ച ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിന്റെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ താരം ഇന്നലെ സസോളോയ്‌ക്കെതിരായ മല്‍സരത്തില്‍ ഇരട്ടഗോളോടെയാണ് കളി അവസാനിപ്പിച്ചത്. താരത്തിന്റെ ഇരട്ടഗോള്‍ നേട്ടത്തില്‍ യുവന്റസ് സസോളോയെ 2-1ന് പരാജയപ്പെടുത്തി.
രണ്ടാം പകുതിയിലാണ് റോണോ രണ്ട് ഗോളും അടിച്ചത്. 50ാം മിനിറ്റില്‍ തന്റെയും ടീമിന്റെയും ആദ്യ ഗോള്‍ നേടിയ റോണോ 65ാം മിനിറ്റില്‍ ഗോള്‍നേട്ടം രണ്ടാക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമില്‍ ബബക്കര്‍ ആണ് സസേളോയുടെ ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ യുവന്റ്‌സ ഇറ്റാലി.ന്‍ സിരി എയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
Tags:    

Similar News