നജ്മല്‍ ബാബു അവകാശ രാഷ്ട്രീയത്തിന്റെ വക്താവ്: മന്ത്രി തോമസ് ഐസക്ക്

Update: 2018-10-09 16:21 GMT


കൊടുങ്ങല്ലൂര്‍: ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബു അവകാശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. കൊടുങ്ങല്ലൂരിലെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപകരിലൊരാളായ നജ്മല്‍ ബാബുവുമായുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു മന്ത്രി. അവകാശ രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രമേ കെയര്‍, കാരുണ്യം എന്നീ കാര്യങ്ങള്‍ ആലോചിക്കാ ന്‍ കഴിയൂവെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പെയിന്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിട്യൂട്ട് ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. എന്‍ മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. പി എ മുഹമ്മദ് സഈദ്, അഡ്വ. ടി കെ പ്രഭാകരന്‍, കെ ആര്‍ ശശീധരന്‍, കൗണ്‍സിലര്‍ കെ എസ് കൈസാങ്ങ്, അഡ്വ. എം കെ അനൂപ്, കെ എം ഗഫൂര്‍, അഡ്വ. സജീവന്‍, കെ എം മാഹിന്‍ സംസാരിച്ചു.

Similar News