രവീന്ദ്ര ജെയിന്‍(71)അന്തരിച്ചു

Update: 2015-10-09 11:40 GMT
മുംബൈ:
പ്രശസ്ത ഗാനരചയിതാവ് രവീന്ദ്ര ജെയിന്‍ (71)അന്തരിച്ചു.

മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം.നാഗ്പൂരില്‍ സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞു അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വളരെ മോശമായതിനെ തുടര്‍ന്നാണ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

70കളില് സംഗീതസംവിധായകനായി എത്തിയ അദേഹത്തിന്റെ ആദ്യഗാനം മുഹമ്മദ് റഫിയാണ് ആലപിച്ചിരുന്നത്. കാഴ്ചവൈകല്യം മറികടന്ന അസാമാന്യപ്രതിഭയായിരുന്നു അദേഹം. മലയാളത്തില്‍ സുജാത,സുഖം,സുഖകരം, തുടങ്ങിയ  സിനിമകള്‍ക്ക് ഗാനം രചിച്ചിട്ടുണ്ട്. യേശുദാസിനായി രചിച്ച ഹിന്ദിയിലുള്ള അദേഹത്തിന്റെ ഗാനങ്ങള്‍ വളരെ പ്രശസ്തമാണ്.
Tags: