എലിപ്പനി: കോഴിക്കോട് 13 സംശയാസ്പദ കേസുകള്‍

Update: 2018-09-07 07:26 GMT
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി നിയന്ത്രണ വിധേയമാവുന്നു. ബുധനാഴ്ച വൈകീട്ട് മുതല്‍ ഇന്നലെ വൈകീട്ട് വരെ റിപ്പോര്‍ട്ട് ചെയ്തവയില്‍ ഏഴ് കേസുകള്‍ സ്ഥിരീകരിച്ചു. 13 സംശയാസ്പദ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പെരുവയവല്‍, എരഞ്ഞിക്കല്‍, മാവൂര്‍, ചോറോട്, ചേവായൂര്‍, കക്കോടി, കുന്ദമംഗലം, മുതലക്കുളം, നടക്കാവ്, പുതിയറ, വെസ്‌ററ്ഹില്‍, വെള്ളയില്‍, മാങ്കാവ് എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍. ഇതോടെ സംശയാസ്പദമായ കേസുകളുടെ ആകെ എണ്ണം 270 ആയി. ഇതുവരെ 135 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 7 മരണവും സംശയാസ്പദമായ കേസുകളില്‍ 12 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.



അതേസമയം,കൊതുകുജന്യ രോഗങ്ങള്‍ വ്യാപകമാകുന്നത് തടയുന്നതിനായി ജില്ലയില്‍ ഈ മാസം 8, 9 തീയ്യതികളില്‍ സ്‌പൈഷ്യല്‍ െ്രെഡവ് നടത്തും. കോര്‍പ്പറേഷന്‍ മുതല്‍ പഞ്ചായത്ത് തലം വരെ ഒരുമിച്ചാണ് പ്രവര്‍ത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ശുചീകരണത്തിനൊപ്പം ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനവും നടക്കും. ഇതിനായി സ്‌പെഷ്യല്‍ െ്രെഡവില്‍ പങ്കെടുത്ത മുഴുവന്‍ വകുപ്പുകളും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു.
െ്രെഡഡേയുടെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതു വഴി സമൂഹത്തിലും എത്തിക്കുന്നതിനായി വിദ്യാലയങ്ങില്‍ ഇന്ന് (ആഗസ്റ്റ് 7) ആരോഗ്യ ജാഗ്രത പ്രതിജ്ഞ എടുക്കും. കൂടാതെ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിലെ വീടുകളിലുള്ളവര്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ചിട്ടുണ്ടോ എന്നതും ഉറപ്പു വരുത്തും. എല്ലാ സ്‌കൂളുകളിലും ഒ.ആര്‍.എസ് ലായനി ഡിപ്പോ തുടങ്ങുന്നതിനും കുട്ടികള്‍ക്ക് ഒ.ആര്‍.എസ് ലായനി തയ്യാറാക്കുന്നതിനും പരിശീലനം നല്‍കുന്നതിനും കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കലക്‌ട്രേറ്റ് ചേമ്പറില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.എം.ഒ ഡോ വി ജയശ്രീ, എന്‍.സി.ഡി.സി അഡൈ്വസര്‍ ഡോ എം.കെ ഷൗക്കത്തലി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Similar News