വിവാഹ വാഗ്ദാനം നല്‍കി പീഡനം, വീട്ടമ്മയുടെ സമരത്തിനൊടുവില്‍ സിഐടിയു നേതാവിനെ പുറത്താക്കി

Update: 2018-10-09 13:53 GMT

ചേര്‍ത്തല: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സിഐടിയു നേതാവിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ വീട്ടമ്മ കുത്തിയിരിപ്പ് സമരം നടത്തി. വീട്ടമ്മയുടെ സമരത്തിന് മുന്നില്‍ അവസാനം പാര്‍ട്ടി കീഴടങ്ങി. സിഐടിയു നേതാവിനെ പുറത്താക്കി. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) ചേര്‍ത്തല ഏരിയാ ഭാരവാഹിയ്ക്ക് എതിരെയാണ് വീട്ടമ്മ കരുവ എല്‍സി ഓഫിസില്‍ കുത്തിയിരുന്നത്. കണിച്ചുകുളങ്ങര സ്വദേശിനിയായ വീട്ടമ്മയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായും എന്നാല്‍ നേതാവ് സംരക്ഷിക്കുവാന്‍ തയ്യാറാവുന്നില്ലെന്നുമായിരുന്നു പരാതി.
തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഭാര്യയും മക്കളുമുള്ള നേതാവ് ഇവരെ തല്‍കാലം വാടകവീട്ടില്‍ താമസിപ്പിക്കാമെന്ന് ധാരണയായെന്നാണ് വിവരം. വീടമ്മയുടെ സമരവും പാര്‍ട്ടി നിലപാടും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി പാര്‍ട്ടി തലയൂരിയത്.

Similar News