ജ. രഞ്ജന്‍ ഗൊഗോയി ഇന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

Update: 2018-10-03 04:26 GMT
ന്യൂഡല്‍ഹി: അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേല്‍ക്കും.ഉച്ചക്ക് 12 മണിക്ക് ആദ്യ കേസ് പരിഗണിക്കും. രാഷ്ട്രപതി ഭവനില്‍ രാവിലെ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങ്.



രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്, സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷിയാവും.