ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നു: ചെന്നിത്തല

Update: 2018-10-15 11:19 GMT

കൊച്ചി: ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ ചെന്ന് ഒരു ഓര്‍ഡിനന്‍സ് പാസാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഒരു നീക്കത്തോടും ഞങ്ങള്‍ക്ക് യോജിപ്പില്ല. വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും, വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.