രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കല്‍: തമിഴ്‌നാട് മന്ത്രിസഭ ഇന്ന്; ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

Update: 2018-09-09 05:20 GMT
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്‌നാട് മന്ത്രിസഭ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് നാലിന് ചേരും. പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രതികളെ മോചിപ്പിക്കാന്‍ അധികാരമുണ്ടെന്നും തമിഴ്‌നാടിന് ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കാമെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു.


മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും. അന്തിമ തീരുമാനം ഗവര്‍ണറുടേതാത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടേണ്ടിവരും