നോട്ട് നിരോധനമല്ല, രഘുറാം രാജനാണ് സാമ്പത്തിക മാന്ദ്യത്തിനിടയാക്കിയതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

Update: 2018-09-03 11:37 GMT


ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായത് നോട്ട് നിരോധനമല്ല, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച രഘുറാം രാജന്റെ നയങ്ങളാണ് സാമ്പത്തിക മാന്ദ്യത്തിനിടയാക്കിയതെന്നും രാജീവ് കുമാര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. കൂട്ടിച്ചേര്‍ത്തു.
2015-16 മുതല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഇടിയാന്‍ കാരണമായത്് രഘുറാം രാജന്റെ നയങ്ങളാണ്. നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച രാജന്റെ നയം ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലാക്കി.
2017 പകുതിയായപ്പോഴേക്കും നിഷ്‌ക്രിയ ആസ്തി നാല് ലക്ഷം കോടിയില്‍ നിന്ന് 10.5 ലക്ഷം കോടിയായി ഉയര്‍ന്നു. വ്യവസായ മേഖലയ്ക്ക് ലോണ്‍ അനുവദിക്കുന്നത് അവസാനിപ്പിച്ചതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. നോട്ട് നിരോധനവും സാമ്പത്തിക മാന്ദ്യവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു

Similar News