അഴിമതിയുടെ മൊത്തക്കച്ചവടമാണ് റഫേല്‍ ഇടപാടെന്ന് രാഹുല്‍ ഗാന്ധി

Update: 2018-09-18 12:09 GMT


ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള അഴിമതിയുടെ മൊത്തക്കച്ചവടമാണ് റഫേല്‍ ഇടപാടില്‍ നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു നടപടിക്രമവും പാലിക്കാതെ അനില്‍ അംബാനിക്ക് നാല്‍പ്പത്തയ്യായിരം കോടി നല്‍കിയ ഇടപാടാണ് റഫേലില്‍ നടന്നതെന്നും രാഹുല്‍ ഹൈദരാബാദില്‍ പറഞ്ഞു.
നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രധാനമന്ത്രി കരാറിലേര്‍പ്പെട്ടതെന്നും വിമാനങ്ങളുടെ എണ്ണം കുറക്കാന്‍ നരേന്ദ്രമോദിക്ക് എന്ത് അധികാരമാണുള്ളതെന്ന് എ കെ ആന്റണി ചോദിച്ചു. 126 നു പകരം 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കി. ഡിഫെന്‍സ് അക്ക്യുസിഷന്‍ കൗണ്‍സിലിന്റെ അധികാരത്തിലാണ് പ്രധാനമന്ത്രി കൈകടത്തിയതെന്നും മുന്‍ പ്രതിരോധമന്ത്രികൂടിയായ ആന്റണി കുറ്റപ്പെടുത്തി.