നിയമസഭാ സബ്ജക്ട് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ക്കണം: പിടി തോമസ്

Update: 2018-09-10 13:28 GMT

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയില്‍പ്പെടാനുണ്ടായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജലസേചനം സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സബ്ജക്ട് കമ്മിറ്റി അംഗം കൂടിയായ പി.ടി. തോമസ് എം.എല്‍.എ സമിതി ചെയര്‍മാനായ ജലവിഭവ മന്ത്രി മാത്യു ടി. തോമസിന് കത്ത് നല്‍കി. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയും ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചിച്ചതായി പിടി തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി. പ്രളയകാരണങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനാല്‍ ഇവ ചര്‍ച്ച ചെയ്യാനായി സബ്ജക്ട് കമ്മിറ്റി യോഗം ചേരണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Similar News