പാരീസ്: ഉറുഗ്വേ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഇരട്ടഗോള്‍ മികവില്‍ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. പിഎസ്ജിയുടെ തട്ടകത്ത് നടന്ന മല്‍സരത്തില്‍ റെയിംസിനെ 4-1നാണ് മുന്‍ ഫ്രഞ്ച് ചാംപ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ നെയ്മറും അക്കൗണ്ട് തുറന്നു.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് പിഎസ്ജി വിജയം പിടിച്ചെടുത്തത്. രണ്ടാം മിനിറ്റില്‍ ചാവലെറിനാണ് പിഎസിജിക്ക് പ്രഹരം നല്‍കി റെയിംസിനെ മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനുള്ളില്‍ കവാനിയിലൂടെ പിഎസ്ജി സമനില നേടി. തുടര്‍ന്ന് 24ാം മിനിറ്റില്‍ പിഎസ്ജിക്ക് വീണുകിട്ടിയ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മറും കരുത്ത് കാട്ടി. 2-1ന്റെ മുന്നേറ്റത്തോടെ പന്ത് തട്ടിയ പിഎസ്ജിക്കായി 44ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി കവാനി ഡബിള്‍ തികച്ചു. 55ാം മിനിറ്റില്‍ തോമസ് മുനിയറാണ് ടീമിന്റെ നാലാം ഗോളും നേടിയത്.
ജയത്തോടെ പിഎസ്ജി ലീഗില്‍ ബഹുദൂരം മുന്നിലെത്തി. ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ രണ്ടാമതുള്ള ലിയോണിനേക്കാള്‍ എട്ട് പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാമത് നില്‍ക്കുന്ന പിഎസ്ജിയുള്ളത്. എല്ലാ മല്‍സരങ്ങളും ജയിച്ച അവര്‍ക്ക് 21 പോയിന്റുണ്ട്.